Crescent Boarding Madrasa
ക്രസ്ന്റ് ബോര്‍ഡിംഗ് മദ്റസ
1970 മുതല്‍ ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ക്രസ്ന്റ് ബോര്‍ഡിംഗ് മദ്റസ. ഏഴ് വയസ് മുതല്‍ പതിനേഴ് വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കാണ് ഹോസ്റ്റലില്‍ പ്രവേശനം നല്‍കുന്നത്. എല്‍.കെ.ജി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള പഠന സൗകര്യം ഇവിടെയുണ്ട്. ക്രസന്റ് സെക്കന്ററി മദ്റസ, ക്രസന്റ് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍(മലയാളം ആന്റ് ഇഗ്ലീഷ് മീഡിയം), വി.ജെ.പള്ളി എ.എം.യു.പി.സ്കൂള്‍ എന്നിവ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. കോട്ടുമല ബാപ്പു മുസ്ലിയാര് കണ്‍വീനറും ഹാജി.പി.കെ.മുഹമ്മദ് മാനേജരുമാണ്.






