സ്ഥാപനങ്ങള്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രകടമായ സംഭാവനകള്‍ വിദ്യാഭ്യാസ രംഗത്താണ്. ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ മദ്റസകള്‍ ആഗോള തലത്തിലെ അപൂര്‍വ മാതൃകയാണ്. എണ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ മദ്റസാ പഠനത്തില്‍ നിന്ന് മുന്നോട്ട് പോയി ഉന്നത മതപഠന മേഖലയില്‍ സംഘടന സൃഷ്ടിച്ച പ്രവര്‍ത്തനങ്ങള്‍ ചരിത്രപരവും വിപ്ലവാത്മകവുമാണന്നേ ഒട്ടും അതിശയോക്തിയില്ലാതെ പറയാനാകൂ. പരിഷ്കൃതരെന്നു മേനി നടിച്ചിരുന്ന ഉല്പതിഷ്ണു വിഭാഗങ്ങളെ കാതങ്ങള്‍ പിന്നിലാക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഉലമാക്കളുടെയും ഉമറാക്കളുടെയും ഒത്തു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും പ്രവാസികളുടെ കലവറയില്ലാത്ത പിന്തുണയും ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചോര്ക്കുമ്പോള് എടുത്തു പറയേണ്ടതാണ്.
ശരീഅത്ത് കോളേജുകള്‍, അറബിക് കോളേജുകള്‍, കോംപ്ലക്സുകള്‍, യതീംഖാനകള്‍, അഫ്ദലുല്‍ ഉലമാ കോളേജുകള്‍, വിവിധ കോ-ഓഡിനേഷനുകള്‍ എന്നിങ്ങനെ പല തരത്തിലാണ് കേരളത്തിലെ സുന്നീ വിദ്യാഭാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. വ്യത്യസ്തമായ പാഠ്യപദ്ധതികള്‍, ലക്ഷ്യങ്ങള്‍, നടത്തിപ്പു ക്രമം എന്നിവയുള്ള ഈ വിദ്യാഭ്യാസ സംവിധാനങ്ങളെ ആഴത്തില്‍ പഠിക്കേണ്ടതാണ്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന സ്ഥാപനങ്ങളെ സാമാന്യമായി പരിചയപ്പെടുത്തുകയാണിവിടെ.
1. Jamia Nooriya Arabic College
2. Darul Huda Islamic University
3. Markzu Ttharbiyattul Islamiya
6. Anvarul Islam Yatheemkhana Arabic College
മജ്മഅ് മലബാരില് ഇസ്ലാമിയ
മലപ്പുറം ജില്ലയിലെ കാവനൂരില്‍ പ്രവര്‍ത്തിക്കുന്ന കാവനൂര്‍ മജ്മഅ് വിദ്യാഭ്യാസ കോപ്ലംക്സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മജ്മഅ് മലബാരില് ഇസ്ലാമിയാണ്. മജ്മഅ് ശരീഅത്ത് ആന്റ് ആര്‍ട്സ് കോളേജ്, ബനാത്ത് യതീം ഖാന, ഇസ്ലാമിക് നേഴ്സറി, സെന്‍ട്രല്‍ സ്കൂള്‍, പബ്ലിക് സ്കൂള്‍, നജ്മുല്‍ ഹുദാ മദ്റസ, മജ്മഅ് വുമന്‍സ് ഇസ്ലാമിക് കോളേജ്, മജ്മഅ് ട്രൈനിംഗ് സെന്റര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ടൈലറിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും കെ.എ.റഹ്മാന് ഫൈസി സെക്രട്ടറിയും എം.പി.എം.ശരീഫ് കുരിക്കള്‍ ട്രഷററുമായ ഭരണസമിതിക്കു കീഴിലാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്.
കെ.വി.ഉസ്താദ് മെമ്മോറിയല്‍ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്
പൊന്നാനി താലൂക്ക് മുസ്ലിം ഓര്‍ഫനേജ് അസോസിയേഷനു കീഴില്‍ എടപ്പാളിലും പരിസരപ്രദേശത്തുമായി നടന്നു വരുന്ന ഹിദായ സ്ഥാപനങ്ങളാണ് കെ.വി.ഉസ്താദ് മെമ്മോറിയല്‍ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്- പൂക്കരത്തറ, ദാറുല്‍ ഹിദായ അനാഥ അഗതി മന്ദിരം- എടപ്പാള്‍, ദാറുല്‍ ഹിദായ ഹയര്‍ സെക്കന്ററി സ്കൂള്‍- എടപ്പാള്‍, ദാറുല്‍ ഹിദായ ബോര്‍ഡിംഗ് മദ്റസ- എടപ്പാള്‍, ദാറുല്‍ ഹിദായ മദ്റസത്തുല്‍ ബനാത്ത്- എടപ്പാള്‍, ദാറുല്‍ ഹിദായ ദഅ്വാ കോളേജ്- മാണൂര്‍, ദാറുല്‍ ഹിദായ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ്- മാണൂര്‍, ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി സ്കൂള്‍- പൂക്കരത്തറ, ദാറുല്‍ ഹിദായ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ വുമണ്‍- കണ്ടനകം തുടങ്ങിയവ.
ജാമിഅ ബദ്രിയ്യ അറബിക് കോളേജ്
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കാരത്തൂരില്‍ 1974 മുതല്‍ പ്രവര്‍ത്തിക്കുന്ന തര്‍ബിയത്തുല്‍ ഇസ്ലാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ ബദ്രിയ്യ അറബിക് കോളേജ്, ഖലീഫ ഉമറുല്‍ ഫാറൂഖ് യതീംഖാന, നഖ്ശബന്തി ബോര്‍ഡിംഗ് മദ്റസ, നഖ്ശബന്തി ഇംഗ്ലീഷ്, മലയാളം മീഡിയം സ്കൂള്‍, മര്‍കസ് ബോര്‍ഡിംഗ് ഹൈസ്കൂള്‍, കമ്പ്യൂട്ടര്‍ ട്രൈനിംഗ് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ നിലനില്ക്കുന്നു. സംഘടനയുടെ മേല്‍നോട്ടത്തില്‍ മതപഠന ക്ലാസുകള്‍, ആണ്ട് നേര്‍ച്ച മുതലായവയും നടന്നു വരുന്നു.
ജാമിഅ ഇസ്ലാമിയ്യ
സുന്നി മഹല്ല് ഫെഡറേഷന് മഞ്ചേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടിക മൂസ മുസ്ലിയാരുടെ നേതൃത്വത്തില്‍ കാരക്കുന്നില്‍ ആരംഭം കുറിച്ച സ്ഥാപനമാണ് ജാമിഅ ഇസ്ലാമിയ്യ. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ഏറ്റെടുത്ത സ്ഥാപനത്തില്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, എല്‍.പി.സ്കൂള്‍, യൂ.പി.സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയും അനാഥ അഗതി മന്ദിരവും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ദാറുല്‍ ഹികം ഇസ്ലാമിക് സെന്റര്‍
മര്‍ഹൂം നാട്ടിക വി.മൂസ മൗലവി തന്റെ ജന്മ ദേശമായ മേലാറ്റൂരില്‍ സ്ഥാപിച്ച മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനമാണ് ദാറുല്‍ ഹികം ഇസ്ലാമിക് സെന്റര്‍. നിര്‍ധനരായ 150-ഓളം കുട്ടികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ് സ്ക്കൂളില്‍ പഠനം നടത്താനുള്ള അവസരം സ്ഥാപനത്തില്‍ നല്‍കുന്നുണ്ട്. യതീംഖാന, ഇംഗ്ലീഷ് മീഡിയം സ്ക്കൂള്, മദ്റസ, നിയോസ് ഓപ്പണ്‍ സ്ക്കൂളും പരീക്ഷാ സെന്ററും ഇപ്പോള്‍ സ്ഥാപനത്തില്‍ നടന്നു വരുന്നുണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍ പ്രിസിഡണ്ടും കെ. മമ്മദ് ഫൈസി സെക്രട്ടറിയും പി. ഹൈദര്‍ ഹാജി ട്രഷററുമായ കമ്മിറ്റിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ജാമിഅ സഅദിയ്യ ഇസ്ലാമിയ
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ കീഴില്‍ തൃക്കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജാമിഅ സഅദിയ്യ ഇസ്ലാമിയ. 1992ല്‍ ശംസുല്‍ ഉലമാ ഇ.കെ.അബൂബക്ര് മുസ്ലിയാര് ആണ് ക്ലാസ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ചെമ്പരിക്ക സി.എം.അബ്ദുല്ല മുസ്ലിയാരാണ് സ്ഥാപനത്തിന്റെ പ്രഥമ പ്രസിഡണ്ട്. സി.ഐ.സിയുടെ വാഫി സിലബസനുസരിച്ചുള്ള അറബിക് കോളേജ്, അഞ്ച് ബ്രാഞ്ചുകളുള്ള ഹയര്‍ സെക്കന്ററി മദ്റസ, കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫ്ദലുല്‍ ഉലമ കോഴ്സ്, കമ്പ്യൂട്ടര്‍ സെന്റര്‍, വനിതകള്‍ക്കായുള്ള ടൈലറിംഗ്, എംബ്രോയിഡറി എന്നിവ സ്ഥാപനത്തിനു കീഴില്‍ നടന്നു വരുന്നു. സയ്യിദ് ടി.കെ.പൂക്കോയ തങ്ങള്‍ പ്രസിഡണ്ടും മാണിയൂര്‍ അഹ്മദ് മൗലവി സെക്രട്ടറിയും ഒ.ടി.അഹ്മദ് ഹാജി ട്രഷററുമായുള്ള കമ്മിറ്റിയാണ് സ്ഥാപന നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്
ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജ്
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജ്. വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ഒരു മദ്റസയായി ഇത് നിലവില്‍ വന്നിരുന്നു. 1948 മുതല്‍ അഞ്ച് വര്‍ഷക്കാലം ശംസുല്‍ ഉലമയുടെ കീഴിലുള്ള ദര്‍സ് ഇവിടെ നടന്നിരുന്നു. 2005ല്‍ സ്ഥാപിതമായ അല്‍ അസ്ഹരി ബിരുദം നല്കുന്ന ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളേജും പ്ലസ് ടു വരെയുള്ള ഖുവ്വത്തുല്‍ ഇസ്ലാം അറബി മദ്റസയുമാണ് ഇപ്പോള്‍ നടന്നു വരുന്നത്.
ദാറുത്തഖ്വാ ഇസ്ലാമിക് അക്കാദമി
തൃശ്ശൂര്‍ ജില്ലയിലെ പാലപ്പിള്ളിയില്‍ 1999ല്‍ ആരംഭിച്ച സ്ഥാപനമാണ് ദാറുത്തഖ്വാ ഇസ്ലാമിക് അക്കാദമി. മദ്റസ് അഞ്ചാം ക്ലാസ് പാസായ പന്ത്രണ്ട് വയസ് കവിയാത്ത കൂട്ടികളെ പ്രവേശനപ്പരീക്ഷയിലൂടെ തെരഞ്ഞെടുത്താണ് അഡ്മിഷന് നല്‍കുന്നത്. പന്ത്രണ്ട് വര്‍ഷം നീണ്ടു നില്ക്കുന്ന പാഠ്യപദ്ധതിയില്‍ വാഫീ ബിരുദത്തോടടൊപ്പം ബി.എയും നല്കുന്നു.
ദാറുത്തഖ്വാ ഇസ്ലാമിക് അക്കാദമി
സമസ്തയുടെ മഹാനായ നേതാവായിരുന്ന വാണിയമ്പലം അബ്ദുറഹ്മാന് മുസ്ലിയാരുടെ നാമധേയത്തില്‍ മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമണ് എ.എം.എസ് ഇസ്ലാമിക് സെന്റര്‍. 2001ല്‍ പ്രവര്‍ത്തനമാരംഭിച്ച സെന്ററിനു കീഴില്‍ അറബിക് കോളേജ്, ഇംഗ്ലീഷ് മീഡിയം സ്കൂള്‍, കമ്പ്യൂട്ടര്‍ സെന്റര്‍, ടൈലറിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. കെ.ടി.മാനു മുസ്ലിയാരാണ് സെന്ററിന്റെ സ്ഥാപക പ്രസിഡണ്ട്.
ദാറുല്‍ ഇഹ്സാന്‍ വിമണ്‍സ് കോളേജ്
ചുങ്കത്തറയില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇഹ്സാന്‍ വിമണ്‍സ് കോളേജ് നിലമ്പൂര്‍ താലൂക്കില്‍ തുടക്കം കുറിച്ച പ്രഥമ സുന്നീ സ്ഥാപനമാണ്. എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് തുടര്‍ പഠനം ചെയ്യാനുളള പദ്ധതി ആവിഷ്കരിക്കുകയായിരുന്നു നേതാക്കള്‍. അഫ്ദലുല്‍ ഉലമാ, എം.എ അറബിക്, പി.എസ്.സി കോച്ചിംഗ് എന്നിവ നടന്നു വരുന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും മുഹമ്മദ് ഹാജി പനോളി സെക്രട്ടറിയും ട്രഷര്‍ കെ.പി.മുഹമ്മദുമായുള്ള കമ്മിറ്റിയാണ് സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.
മലബാര്‍ ഇസ്ലാമിക് കോപ്ലംക്സ്
കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാലില്‍ ഇസ്ലാമിക വൈജ്ഞനികോന്നമനം ലക്ഷ്യമാക്കി 1971ല്‍ ആരംഭം കുറിച്ച വിദ്യാഭ്യാസ സമുച്ചയമാണ് മലബാര്‍ ഇസ്ലാമിക് കോപ്ലംക്സ്. ചെമ്പരിക്ക സി.എം.അബ്ദുല്ല മുസ്ലിയാരാണ് സ്ഥാപനത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചത്. എം.ഐ.സി അഗതി-അനാഥ മന്ദിരം, ഇസ്ലാമിക് മദ്രസ, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്,ജാമിഅഃ അര്‍ശദുല്‍ ഉലൂം മുത്വവ്വല്‍ കോളേജ്, അഫ്സലുല്‍ ഉലമാ വനിതാ കോളേജ്, ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂള്‍, എം.ഐ.സി ആര്‍ട്സ് & സയന്‍സ് കോളേജ് എന്നിവ ഇപ്പോള്‍ നടന്നു വരുന്നു.
മലബാര്‍ ഇസ്ലാമിക് കോപ്ലംക്സ്
ഫൈസിമാരുടെ കൂട്ടായ്മയായ ഓസ്ഫോജനയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് 1988ല്‍ തുടക്കം കുറിച്ച സ്ഥാപനമാണ് കോട്ടുമല അബൂബക്കര്‍ മുസ്ലിയാര് സ്മാരക ഇസ്ലാമിക് കോപ്ലംക്സ്.അറബിക് കോളേജ്, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇപ്പോല്‍ നടന്നു വരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ട് കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് സെക്രട്ടറി, കെ.മമ്മദ് ഫൈസി ഖജാഞ്ചി എന്നിവര്‍ നേതൃത്വം നല്കുന്ന ഭാരവഹികളുടെ മേല്‍നോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
മര്കസ്സുസ്സഖാഫത്തില് ഇസ്ലാമിയ്യ
മലപ്പുറം ജില്ലയിലെ കുണ്ടൂരില്‍ 1989ല്‍ സ്ഥാപിക്കപ്പെട്ടതാണ് മര്കസ്സുസ്സഖാഫത്തില് ഇസ്ലാമിയ്യ. പി.കെ.അബ്ദുല്‍ ഗഫൂര്‍ ഖാസിമി പ്രിന്സപ്പളായ സ്ഥാപനം മലപ്പുറം ജില്ലാ സുന്നീ യുവജന സംഘത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. യതീംഖാനയും അറബിക് കോളേജും എല്‍.കെ.ജി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്ഥാപനങ്ങളും ഇപ്പോള്‍ നടന്നു വരുന്നു.
മര്കസ്സുസ്സഖാഫത്തില് ഇസ്ലാമിയ്യ
മലപ്പുറം ജില്ലയിലെ പുറമണ്ണൂരില്‍ നിലകൊള്ളുന്ന മജ്ലിസ് എജ്യുകേഷനല്‍ കോപ്ലംക്സില്‍ മജ്ലിസ് ശരീഅത്ത് കോളേജ്, മജ്ലിസ് പ്രീപ്രൈറി സ്കൂള്‍, എല്‍.പി.സ്കൂള്‍, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ടി.ടി.ഐ എന്നിവ പ്രവര്‍ത്തിക്കുന്നു. വി.കെ.അബ്ദു മുസ്ലിയാര് പ്രസിഡണ്ടും എം.പി.മുസ്ഫല്‍ ഫൈസി സെക്രട്ടറിയും വി.മുഹമ്മദ് എന്ന വാപ്പു ഹാജി ഖജാഞ്ചിയുമാ കമ്മിറ്റിക്കു കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് .
കേരളീയ സാഹചര്യത്തില്‍ കാലത്തിന്റെ ആവശ്യമെന്നോണം സ്ഥാപിതമായ മഹല്‍ കേന്ദ്രങ്ങളാണ് യതീംഖാനകള്‍. അഗതികളും അനാഥരുമായവരുടെ പഠന, അതജീവന സഹായം ഉറപ്പാക്കുന്നതും അവരുടെ ശോഭനമായ ഭാവി ഉറപ്പാക്കന്നതുമാണ് ഈ സ്ഥാപനങ്ങള്‍. വളവന്നൂര്‍ ബാഫഖി യതീംഖാനകല്പകഞ്ചേരി, അന്‍വാറുല്‍ ഹുദാ അഗതി-അനാഥ മന്ദരിം- വെട്ടത്തൂര്‍, പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ യതീംഖാന- വേങ്ങര, ദാറുസ്സലാം ബനാത്ത് അനാഥ-അഗതി മന്ദിരം- ചങ്ങരംകുളം, എടക്കര മുസ്ലിം യതീംഖാന- മുണ്ട, എടപ്പുലം മാനുമുസ്ലിയാര് സ്മാരക അല്‍ഹിദായ അനാഥ-അഗതി മന്ദിരം- ഇളയൂര് മന്‍ജഉല്‍ ഐതാം യതീംഖാന- കാവനൂര്‍, കരുളായി യതീംഖാന- കരുളായി, മനാറുല്‍ ഇസ്ലാം യതീംഖാന- മുണ്ടുപറമ്പ്, തന്‍വീറുല്‍ ഇസ്ലാം യതീംഖാന- കുമ്മിണിപ്പറമ്പ്, യമാനിയ്യ അനാഥ-അഗതി മന്ദിരം- പൂക്കോട്ടുംപാടം തുടങ്ങി ധാരാളം യതീംഖാനകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
കാലമേല്പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുസ്ലിം കേരളത്തെ പ്രാപ്തരാക്കിയത് ഇത്തരം സ്ഥാപനങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. വിവിധ മാതൃകകളാണ് സ്വീകരിക്കുന്നതെങ്കിലും സമുദായ പുരോഗതിയില്‍ ഇവ ചെലുത്തി സ്വാധീനങ്ങള്‍ ചരിത്രം ഇനിയും അളക്കാനിരിക്കുന്നതേയൊള്ളൂ.






