മദ്റസാ വാര്‍ഷികപ്പരീക്ഷ 2013
മദ്റസാ വാര്‍ഷികപ്പരീക്ഷ 2013 ജൂണ്‍ 27,29,30, ജൂലൈ 1,2,3,4 (വ്യാഴം, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം) എന്നീ തിയ്യതികളില്‍ 7 ദിവസങ്ങളിലായി താഴെ കൊടുത്ത ടൈംടേബിള്‍ പ്രകാരം നടത്തപ്പെടുന്നതാണ്.
ടൈം ടേബിള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സമസ്തകേരള സുന്നി ബാലവേദി ജില്ലാസമ്മേളനം സമാപ്പിച്ചു
മലപ്പുറം: സമസ്തകേരള സുന്നി ബാലവേദി മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ബാലറാലിയും സമ്മേളനവും സമാപ്പിച്ചു. എളയൂര്‍ മല്‍ജഅ യത്തീംഖാനയില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമ്മേളന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലയിലെ 1300 മദ്രസ്സകളില്നിന്നുള്ള വിദ്യാര്‍ഥികള്‍ പന്ക്കെടുത്ത ബാലറാലി വൈകീട്ട് നാലിന് കുന്നുമ്മല്‍ പഴയ ജുമാമസ്ജിദ് പരിസരത്തുനിന്നും ആരംഭിച്ചു. റാലി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു യൂണിഫോമിലുള്ള 660 വളണ്ടിയര്‍മാര്‍, ദഫ്, സ്കൗട്ട് സംഘങ്ങള്‍, ഇസ്ലാമിക കലാരൂപങ്ങള്‍ എന്നിവ റാലിക്ക് പകിട്ടേകി . സമാപ്പന സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി
വ്യാജകേശം സമസ്തക്ക് നീതി ലഭിക്കണം : ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
കോഴിക്കോട് : മുഹമ്മദ് നബി(സ)യുടെതെന്ന വ്യജേനെ കാന്തപുരം പ്രചരിപ്പിക്കുന്ന വ്യാജ കേശം സംമ്പന്ധിച്ച നിഗൂഡതകളും, ദുഷ്ടലാക്കും പുറത്ത് കൊണ്ടുവരാന്‍ ബാധ്യതയുള്ള സംസ്ഥാന ഭരണകൂടത്തില്‍നിന്ന് നീതിബോധമുള്ളവരെല്ലാം നീതി പ്രതീക്ഷിക്കുന്നുണ്ടന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പ്രസ്താവിച്ചു.
ഒരു വിദേശ പൗരനെ സംബന്ധിച്ച് പോലും തെറ്റായ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. അബൂദാബിയില്‍ കുടുംബ പ്രശ്നങ്ങള്‍ ഉള്ളയാളും ഭരണകൂടത്തില്‍ പരാതി നിലനില്ക്കുന്നതുമായ ഒരാളെ സംബന്ധിച്ച് മന്ത്രിയാണെന്നാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്. പള്ളിപ്പണിക്ക് വേണ്ടി പിരിച്ച റസീപ്റ്റുകളും, പള്ളിപ്പണി സംബന്ധമായ ധാരാളം ഫ്ളക്സുകളും, പരസ്യങ്ങളും ഉണ്ടായിരിക്കെ പോലീസ് അതെല്ലാം കണ്ടില്ലന്നും അറിഞ്ഞില്ലന്നുമാണ് പറയുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ആധികാരിക മത പണ്ഡിത സഭയായ സമസ്തയെ സംബന്ധിച്ച് കേരള പോലീസിന്റെ അറിവില്ലായ്മയാണങ്കില്‍ നമ്മുടെ നിയമവാഴ്ചയും, വിജിലന്‍സ് സംവിധാനവും ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. വ്യാജ സത്യവാങ് തിരുത്തി സത്യസന്ധമായ സത്യവാങ് നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും യു.ഡി.എഫ് നേതൃത്വവും സമസ്തക്ക് നല്കിയ ഉറപ്പ് പാലിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മറിച്ചൊരു തീരുമാനം ഉള്ളതായി അറിവില്ല. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരാണ് നിഷേധിക്കേണ്ടത്. സത്യം പുറത്തുകൊണ്ടുവരുന്നതിന് സമസ്ത പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നീതിക്കൊപ്പം നിലകൊള്ളുകയാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ധാര്‍മ്മികത. മാധ്യമങ്ങളും, സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവരും ഇത്തരം ആത്മീയ തട്ടിപ്പുകള്‍ക്കെതിരില്‍ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒമ്പത് മദ്റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം നല്കി സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു
കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹ സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് സ്വാഗതം പറഞ്ഞു.
കൂര്നട്ക്ക നജാത്തുസ്സിബിയാന്‍ മദ്റസ (ദക്ഷിണകന്നട), അയ്യോര്‍നഗര്‍ നായര്‍ബസാര്‍ എ.ജെ.ഐ മദ്റസാ, ഷിറിയ സലാമത്തുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസാ, താഹാനഗര്‍ റൗളത്തുല്‍ ഉലൂം മദ്റസാ,തലിച്ചാലം അന്‍വാറുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസാ, കക്കുന്നം അന്‍വാറുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസാ(കാസര്‍ഗോഡ്), ഒരികര അന്‍സാറുല്‍ ഇസ്ലാം സെക്കണ്ടറി മദ്റസാ (കണ്ണൂര്‍), അമ്പുട്ടാന്‍പെട്ടി ഇര്‍ഷാദുസിബിയാന്‍ ബ്രാഞ്ച് മദ്റസാ (മലപ്പുറം), തൃക്കടേരി അപ്പോളോ ഇസ്ലാമിക്ക് (പാലക്കാട്)എന്നീ ഒമ്പത് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു.
ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, ടി.കെ.പരീക്കുട്ടി ഹാജി,എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ടി.കെ.ഇബ്രാഹീംകുട്ടി മുസ്ലിയാര് കൊല്ലം,കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്യദ്ദീന് മൗലവി ആലുവ, കെ.ടി.ഹംസ മുസ്ലിയാര് വയനാട്, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി ചര്‍ച്ചയില്‍പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.
മലപ്പുറത്ത് മഴയ്ക്കു വേണ്ടി നിസ്കാരം; ആയിരങ്ങള്‍ പങ്കെടുത്തു
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഹ്വാന പ്രകാരം മലപ്പുറം കോട്ടപ്പടി കിഴക്കേത്തലയിലെ വയലില്‍ നടന്ന മഴയ്ക്കു വേണ്ടിയുള്ള നിസ്കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലപ്പുറം സുന്നി മഹല്ലിന്റെന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ എട്ടിനായിരുന്നു നമസ്കാരം. വയലില്‍ സ്ഥലം തികയാത്തതിനെത്തുടര്‍ന്ന് നിസ്കാരം റോഡിലേക്ക് നീണ്ടു.
200 പേര്‍ക്ക് വീതം നില്ക്കാവുന്ന നാല്പത് നിരകളാണ് നിസ്കാരത്തിനായി സജ്ജീകരിച്ചതെങ്കിലും പ്രതീക്ഷിച്ചതിലുമപ്പുറം ജനമെത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിസ്കാരത്തിനു നേത്രത്വം നല്കി. സമസ്ത സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്ല്യാര്‍ ഉദ്ബോധനം നടത്തി. ഹസന് സഖാഫി പൂക്കോട്ടൂര്‍ ഖുത്തുബ നിര്‍വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രഭാഷണം നടത്തി. ജലക്ഷാമം പരിഗണിച്ച് അംഗശുദ്ധി പ്രത്യേക സൗകര്യമൊരുക്കിയിരുന്നില്ല. വിശ്വാസികള്‍ സ്വന്തം വീടുകളില്‍ നിന്നും മറ്റും ശുദ്ധിവരുത്തിയാണു നിസ്കാരത്തിന് എത്തിയത്.
കേരളം വലിയ വരള്‍ച്ച നേരിടുകയും മഴ ഇനിയും മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശുദ്ധ ഇസ്ലാം നിര്‍ദേശിച്ച മഴക്ക് വേണ്ടിയുള്ള പ്രത്യേക നിസ്കാരം (സ്വ~ലാത്തുല് ഇസ്തിസ്ഖാഅ്) നടത്തുവാന്‍ നേരത്തെ സമസ്ത കേരള ജംഇയത്തുല്‍ ഉലമ വൈസ്പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരും എല്ലാ മഹല്ലിലെയും ഖാദിമാരോടും ഖതീബുമാരോടും അഭ്യര്‍ത്ഥിച്ചിരിന്നു. കൂടുതല്‍ മഹല്ലുകളില്‍ മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നിസ്കാരം നടക്കും

മുഴക്കുന്ന് ശംസുല്‍ ഉലമ അഗതി അനാഥമന്ദിരം വാര്‍ഷികസമ്മേളനം നാളെ തുടങ്ങും
ഇരിട്ടി: മുഴക്കുന്ന് ശംസുല്‍ ഉലമ അഗതി അനാഥമന്ദിരം വാര്‍ഷികസമ്മേളനം ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ അഗതി അനാഥമന്ദിരം പ്രസിഡന്റ് ടി.കെ.ഷരീഫ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഇസ്ലാമിക കലാസാഹിത്യ മത്സരങ്ങള്‍ സയ്യിദ് ഫൈസി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നടക്കുന്ന സമ്മേളനം സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര് മുഖ്യാതിഥിയായിരിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് സ്ത്രീകള്‍ക്കുള്ള പഠനക്ലാസും സാംസ്കാരിക സമ്മേളനവും നടക്കും. കെ.സുധാകരന് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ഹാന്‍വീവ് ചെയര്മാന് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി ചികിത്സാസഹായം വിതരണം ചെയ്യും.
വ്യാഴാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന സമൂഹ വിവാഹത്തിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മന്ത്രി കെ.പി.മോഹനന് മുഖ്യാതിഥിയായിരിക്കും. നിര്‍ധനരായ ആറുപേരുടെ വിവാഹമാണ് അഗതിമന്ദിരത്തിന്റെ ചെലവില്‍ നടത്തുകയെന്ന് ഭാരവാഹികളായ ഒമ്പാന്‍ ഹംസ്സ, തറാല് ഈസ്സ, പി.എം.അബ്ദുള്‍റഹ്മാന്‍ ഹാജി, കെ.അബൂബക്കര്‍ ഹാജി, ടി.സലിം ഹാജി, ടി.കെ.മൊയ്തീന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എസ്.കെ.എസ്.ബി.വി. ജില്ലാ സമ്മേളനം 12മുതല്‍

മലപ്പുറം: സമസ്തകേരള സുന്നി ബാലവേദി മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനത്തിന് സുന്നി മഹലില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്കി. 12ന് എളയൂര്‍ മല്ജഉല് ഐതാം യതീംഖാനയില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും.
അന്തിമ രൂപം നല്കാന് ചേര്‍ന്ന യോഗത്തില്‍ ശൗക്കത്ത് അസലമി പുഴക്കാട്ടിരി അധ്യക്ഷത വഹിച്ചു. കെ.ടി. ഹുസൈന് കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി ഫൈസി പുല്ലാര, മുഹമ്മദലി ദാരിമി, മുജീബ് മുസ്ലിയാര്, ഹംസ ഫൈസി, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, സൈനുദ്ദീന്‍ ഒളവട്ടൂര്‍, പി.എം. ജുനൈദ് എടയാറ്റൂര്‍, മുഹമ്മദ് ആഷിഖ് ചെറുകുളമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സിവില്‍ സര്‍വീസ് ക്യാമ്പ് സമാപിച്ചു

ആറ്റൂര്‍: SKSSF TREND സിവില്‍ സര്‍വീസ് പ്രോജക്റ്റിന്റെ ഭാകമായി ആറ്റൂര്‍ അറഫ സ്കൂളില്‍ സംഘടിപ്പിച്ച STEP ത്രിദിന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ സമാപന യോഗം TREND ഡയരക്ടര്‍ എസ്.വി.മുഹമ്മദലി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. അറഫ ചാരിറ്റബിള്‍ ട്രെസ്റ്റ് ചെയര്മാന് കെ.എസ്.ഹംസ മുഖ്യാതിഥിയായിരുന്നു. ബഷീര്‍ കല്ലെപ്പാടം, മഹല്ല് പ്രസിഡന്റ്, സി.എം.മുഹമ്മദ് ഹാജി , മുല്ലുര്കര റൈഞ്ച് സെക്രെട്ടറി ഹംസക്കുട്ടി മൗലവി എന്നിവര്‍ സംസാരിച്ചു.STEP കോഡിനാറ്റര് റഷീദ് പുതിയുറ സ്വാഗവും കണ്‍വീനര്‍ ലത്തീഫ് നന്ദിയും പറഞ്ഞു. സമസ്ത മുശാവറ അംഗം എം.എം. മുഹയുദ്ധീന്‍ മൗലവി ക്യാമ്പ് സന്ദര്‍ശിച്ചു.
ഖുര്‍ആന്‍ വചസ്സുകള്‍ പെയ്തിറങ്ങിയ ദിനരാത്രങ്ങള്‍ സമാപിച്ചു
തൃശുര്: മാലിക് ബിന്‍ ദീനാര്‍ ഇസ്ലാമിക് കോംപ്ലക്സ് മസ്ജിദ് അങ്കണത്തില്‍ നടന്ന അഖില കേരള ഖുര്‍ആന്‍ ഹിഫ് ള്‍ പാരായണ മത്സരം സമാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ത്ഥികളുടെ പാരായണ മത്സരം ശ്രോതാക്കളുടെ കണ്ണും മനവും നിറച്ചു. ശ്രുതിമധുരമായ ആലാപന ശകലങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ സദസ്സ്യരെ വിസ്മയിപ്പിച്ചു.മണ്ണും വിണ്ണും തമ്മിലുള്ള സേതു ബന്ധനം പോലെ ഖുര്‍ആന്‍ വചനങ്ങള്‍ ശ്രുതിയുടെ പുതിയ താളമായി.പതിനൊന്ന് വയസ്സ് പ്രായമെത്തിയവരുള്പ്പെടെ ആറായിരത്തില്പരം സൂക്ത ജാലങ്ങളില്‍ നിന്ന് ഓര്‍മയോടെ പാരായണം ചെയ്തത് ശ്രോതാക്കള്‍ ഒരു നവ്യാനുഭവം പോലെ ആസ്വാദിച്ചു. സമാപന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു.
ഹിഫ്ള് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ നിന്ന് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സ്ററി വിദ്യാര്‍ത്ഥി ഷന്സീറലി, ആലത്തൂര്‍ പടി ദര്‍സ് വിദ്യാര്‍ത്ഥി മുഹമ്മദ് സുഹൈല്‍, മുഹമ്മദ് ഫൈസല്‍ സി.കെ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് മര്‍ക്കസു റബ്ബാനിയ്യ വിദ്യാര്‍ത്ഥി സയ്യിദ് ഉമറുല്‍ മുഖ്താര്‍, മുഹമ്മദ് ഉബൈദുള്ള ഖാദിരി, മുഹമ്മദ് മിസ്ബാഹ് എം.എസ് എന്നിവരും യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ ,സീനിയര്‍ വിഭാഗങ്ങളില്‍ നിന്ന് ഒന്നാം സ്ഥാനം ലഭ്യമായവര്‍ക്ക് അമ്പതിനായിരം രൂപ വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുപത്തി അയ്യായിരം മൂന്നാം സ്ഥാനക്കാര്‍ക്ക് പതിനായിരം വീതവും നല്കി.
സമാപന സമ്മേളനത്തില്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി (വൈസ് ചാന്‍സിലര്‍-ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി) ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തി. എ.എ മുഹമ്മദ് ഫൈസി ഓണമ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി ഖുര്‍ആന്‍ പാരായണ വിഭാഗം ലക്ചറര്‍, ലോകപ്രശസ്ത പണ്ഡിതനുമായ ശൈഖ് മുഹമ്മദ് അല്‍ മുറൈജി മുഖ്യാതിഥി ആയിരുന്നു.
ഖുര്‍ആന്‍ പാരായണത്തിലെ സപ്ത ശൈലികള്‍ അവതരിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റ പാരായണം ശ്രോതാക്കളെ ഖുര്‍ആന്‍ വചസ്സുകളുടെ മാസ്മരിക സൗന്ദര്യത്തില്‍ ലയിപ്പിച്ചിരുത്തി. സംഘാടക സമിതി കണ്‍വീനര്‍ കെ.എസ്.എം.ബഷീര്‍ ചടങ്ങിന് കൃതജ്ഞത അര്‍പ്പിച്ചു.

കൊട്ടപ്പുറം സംവാദത്തിന്റെ വാര്‍ഷികം: ചരിത്രം വളച്ചൊടിച്ചവര്‍ക്ക് താക്കീതായി കോട്ടപ്പുറം സമ്മേളനം

